താമരശ്ശേരി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയ താമരശ്ശേരി അമ്പാടി വീട്ടിൽ ആവണി സുരേഷിനെ താമരശ്ശേരി സൗപർണിക സാംസ്കാരിക വേദി ആദരിച്ചു.
കേരളത്തിനകത്തും പുറത്തും നിരവധി നൃത്തവേദികളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയ നൃത്ത ഇനങ്ങളിൽ പങ്കെ
ടുത്ത് കഴിവു തെളിയിച്ച ഈ കലാകാരി കൂടത്തായ് സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. ശങ്കരമ്പാത്ത് അമ്പാടി വീട്ടിൽ സുരേഷ് ,സന്ധ്യ ദമ്പതികളുടെ
മകളാണ്.
ഗിരീഷ് തേവള്ളി ആവണിയെ പൊന്നാട അണിയിച്ച് മധുരം നൽകി. കെ.പി.ഗോവിന്ദൻകുട്ടി മാസ്റ്റർ ഉപഹാരം നൽകി. എ.കെ. ബബീഷ് , കെ.പി.ശിവദാസൻ , ബിൽജു രാമദേശം, സി.കെ. സന്തോഷ്, കെ.പി.സുധീഷ് , എൻ.വി. സതീശൻ സംബന്ധിച്ചു.

