Trending

മാതാവിന്‍റെയും സഹോദരന്‍റെയും കൺമുന്നിൽ സ്‌കൂൾ വാനിനടിയിൽപെട്ട് രണ്ടരവയസ്സുകാരൻ മരിച്ചു


വെള്ളറട: സ്‌കൂളിൽ നിന്നെത്തിയ ജ്യേഷ്ഠസഹോദരനെ വിളിക്കാന്‍ മാതാവിനൊപ്പം വന്ന രണ്ടര വയസ്സുകാരന്‍ സ്‌കൂള്‍ ബസ് തട്ടി മരിച്ചു. കീഴാറൂര്‍ കുറ്റിയായണിക്കാട് മൈലക്കര അനീഷ് ഭവനില്‍ അനീഷ്-അശ്വതി ദമ്പതികളുടെ മകന്‍ വിഘ്‌നേഷാണ് ദാരുണമായി മരിച്ചത്.

വെള്ളിയാഴ്ച് വൈകുന്നേരം നാലിനായിരുന്നു സംഭവം. സഹോദരനെ ഇറക്കിയശേഷം മടങ്ങുകയായിരുന്ന ബസ് തട്ടി വിഘ്നേഷ് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post