താമരശ്ശേരി: താമര കോടതിയുടെ മുൻവശത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സ്ലാബാണ് രണ്ടാം തവണയും തകർന്നത്.
പോക്കറ്റ് റോഡിൻ്റെ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം ടാറിംഗ് നടത്താനായി വാഹനം കറ്റിയപ്പോഴാണ് സ്ലാബ് തകർന്നത്. സ്ലാബ് നിർമ്മാണത്തിന് ആവശ്യമായ കമ്പി ഉപയോഗിച്ചിട്ടിലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.നേരത്തെ ഇതേ രൂപത്തിൽ തകർന്നത് കാരണം മാറ്റി സ്ഥാപിച്ച സ്ലാബാണ് വീണ്ടും പൊട്ടിവീണത്.
കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത പൂനൂർ - ഓമശ്ശേരി റീച്ചിലെ പ്രവർത്തിയെപ്പറ്റി വ്യാപകമായ പരാതിയാണ് ഇതിനകം ഉയർന്നത്.
