Trending

കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂൾ: എഴുപത്തി ഏഴാം വാർഷികവും, യാത്ര അയപ്പും..




കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിന്റെ 77 മത് വാർഷികവും, ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി. ഇ. ഡി. ഷൈലജ, ശ്രീമതി. ജോസ് എൻ. ഷോളി, ശ്രീമതി. മറിയമ്മ ജോസഫ്, സിസ്റ്റർ റാണി, സിസ്റ്റർ ലൗലി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ബഹുമാനപ്പെട്ട കേരള വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സെൻറ് തോമസ് പ്രൊവിൻഷ്യൽ റവ. ഫാദർ തോമസ് തെക്കേൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു, യോഗത്തിൽ പ്രശസ്ത സംഗീതസംവിധായകൻ ശ്രീ. വി. ടി. മുരളി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാദർ ജോർജ് ഏഴാനിക്കാട്ട്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. നാസർ പുളിക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. മഹറൂഫ് ടി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി. ഷീജ ബാബു, ശ്രീ. കരുണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് മനോജ് കുമാരൻ, കുമാരി മിഖില മേരി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ശ്രീ. ദേവരാജ് ദേവ് അതിഥി ഭാഷണം നിർവഹിച്ചു. സ്കൂൾ വാർഷിക റിപ്പോർട്ട് ശ്രീമതി. ഷൈനി തോമസ് അവതരിപ്പിച്ചു. ശ്രീ. റെജി ജെ. കരോട്ട് ശ്രീ. സുമേഷ് സി. ജി. എന്നിവരെ പി.ടി.എ. ആദരിച്ചു. ഫാദർ ബിബിൻ ജോസിനെ ബഹുമാനപ്പെട്ട മന്ത്രി പൊന്നാട അണിയിച്ചു. സ്കൂളിലെ നൂതന പ്രവർത്തനങ്ങളുടെ ലഘു വിവരണം പി. ആർ. ഒ. ശ്രീ. ജോസ് തുരുത്തിമറ്റം അവതരിപ്പിച്ചു . വിരമിക്കുന്ന അധ്യാപകർ മറുപടി പ്രസംഗം നടത്തി. പ്രിൻസിപ്പാൾ ഫാദർ സിബി പൊൻപ്പാറ സ്വാഗതവും, ശ്രീ. റെജി ജെ. കരോട്ട് നന്ദിയും പറഞ്ഞു .


ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരമായി ഒരു വനം വന്യജീവി നയം രൂപീകരിക്കണമെന്നും, മൃഗഭീതി കാരണം സ്കൂളുകൾ പ്രവർത്തിക്കാൻ പോലും കഴിയാത്ത വിധത്തിൽ പഞ്ചായത്തുകൾ അടച്ചുപൂട്ടുന്ന സാഹചര്യത്തിന് മാറ്റമുണ്ടാകേണ്ടത് ഉണ്ട് എന്�

Post a Comment

Previous Post Next Post