താമരശ്ശേരി: മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഡോ: വിൻസൻറ് മാളിയേക്കലിൻറെയും സംസ്ഥാന പ്രസിഡണ്ടും കാരാടി ബാർ സമരത്തിലെ മുഖ്യ സത്യാഗ്രഹിയുമായ ഈച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെയും നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രചരണ ജാഥക്ക് കാരാടി ബാർ സമരഭൂമിയിൽ സ്വീകരണം നൽകി.
മദ്യനിരോധന സമിതി താലൂക്ക് സെക്രട്ടറി ബഷീർ പത്താന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ പരിപാടിയിൽ ഈച്ചേരി കുഞ്ഞുകൃഷ്ണൻ മാസ്റ്റർ, അഡ്വക്കറ്റ് സുജാത വർമ്മ, മദ്യനിരോധന സമിതി ജില്ല പ്രസിഡൻറ് കണ്ണൻ അയനിക്കാട്, സെക്രട്ടറി പപ്പൻ കന്നാട്ടി, ട്രഷറർ വി കെ ദാമോദരൻ, വയനാട് ജില്ല സെക്രട്ടറി ശശി, പത്മിനി ടീച്ചർ എന്നിവർ സംസാരിച്ചു. സമരസമിതി നേതാക്കളായ കെ കെ റഷീദ്, സലീം കാരാടി, കെ എസ് നാസർ, ഇ കെ സലിം എന്നിവർ നേതൃത്വം നൽകി . പി കെ ഫാസിൽ സ്വാഗതവും അലി കാരാടി നന്ദിയും പറഞ്ഞു.
