Trending

കോടഞ്ചേരി ഗവ.കോളേജ് മെഗാ അലുംമ്നി മീറ്റ് "വാകമരത്തണലിൽ " ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.


കോടഞ്ചേരി ഗവ.കോളേജ് മെഗാ അലൂംമ്നി മീറ്റ് തിരുവമ്പാടി എം എൽ എ ഉദ്ഘാടനം ചെയ്തു.
കോളേജിന് തുടക്കം കുറിച്ച 1980 മുതൽ 2022 ൽ പടിയിറങ്ങിയവർ വരെ പരിപാടിയിൽ പങ്കെടുത്തു.



പൂർവ്വ അധ്യാപകരുടെയും, ജീവനക്കാരുടെയും, വിദ്യാർത്ഥികളുടെയും, കോളേജ് സ്പോണ്സർ കമ്മറ്റി അംഗങ്ങളുടെയും സാന്നിദ്ധ്യം പരിപാടി ധന്യമാക്കി.

രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച് ഒത്തുചേരൽ വൈകിട്ട് 4 മണി വരെ നീണ്ടുനിന്നു.
. ക്ലാസുകളായും, ബാച്ചുകളായും, ഡിപ്പാർട്ട്മെൻ്റുകളായും തിരിഞ്ഞ് ഓർമ്മകൾ പങ്കുവെച്ചു.



 പാടിയും, ആടിയും ആർത്തുവിളിച്ചും എല്ലാം മറന്ന് പഴയ കലാലയ ജീവിതത്തിലേക്ക് ഓരോരുത്തരും തിരിച്ചുപോയി.

Post a Comment

Previous Post Next Post