താമരശ്ശേരി: താമരശ്ശേരിയിൽ റോഡുമുറിച്ചു കടക്കുംമ്പോൾ വാഹനങ്ങൾ ഇടിച്ച് കാൽനടയാത്രക്കാർക്ക് പരുക്കേൽക്കുന്നത് പതിവായി.
പ്രധാനമായും ആളുകൾ റോഡു മുറിച്ചു കടക്കുന്ന കെ എസ് ആർ ടി സി, പുതിയ സ്റ്റാൻ്റ്, യു പി സ്കൂൾ, താലൂക്ക് ആശുപത്രി, ബസ് ബേ, ചുങ്കം ജംഗ്ഷൻ, ചെക്ക് പോസ്റ്റ് ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലൊന്നും റോഡിൽ സീബ്ര ക്രോസിംഗ് വരച്ചിട്ടില്ല. വേഗത കുറ്റക്കാനുള്ള മുന്നറിയിപ്പ് ബോർഡ് പോലും എവിടെയും സ്ഥാപിച്ചിട്ടുമില്ല.
ഇതു കാരണം ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ വേഗത കുറക്കാനോ, നിർത്താനോ തയ്യാറാവാത്തതാണ് അപകടത്തപെരുകാൻ കാരണം.
ഏറ്റവും ഒടുവിലായി പരുക്കേറ്റത് ഇന്നലെ വൈകുന്നേരം PWD റെസ്റ്റ് ഹൗസിന് മുന്നിൽ വെച്ച് ട്യൂഷൻ കഴിഞ് മടങ്ങുകയായിരുന്ന വിദ്യാർ വിദ്യാർത്ഥിനിക്കാണ്
