Trending

ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം. മൂന്നു പേർക്ക് പരുക്ക്




കൊയിലാണ്ടി:കോഴിക്കോട് - കൊയിലാണ്ടി റൂട്ടില്‍ വെങ്ങളം ബൈപ്പാസിന് സമീപം ലോറിയും - കാറുകളും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. ഇന്നു രാവിലെ 7 മണിയോടൊയാണ് അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോകുമായിരുന്ന ലോറിയെ കണ്ണൂര്‍ ഭാഗത്തേക്ക് പോകുവായിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയും പിന്നീട് ഈ കാര്‍ മറ്റൊരു ആള്‍ട്ടോ കാറിനെ ഇടിക്കുകയുമായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ സ്വിഫ്ട് കാര്‍ തെറിച്ച് റോഡരികിലേക്ക് മാറി. സ്വിഫ്റ്റിലുണ്ടായിന്ന മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. കൊയിലാണ്ടിയില്‍ നിന്നും അഗ്നിശമന സേനയെത്തി കാറുകള്‍ മാറ്റിയിട്ട് ഗതാഗതം പ്രശ്‌നങ്ങള്‍ ഒഴിവാക്കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.മജീദിന്റെ  നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post