Trending

ലഹരിക്കെതിരെ പെരുമ്പള്ളി പ്രദേശത്ത് ഗാനസന്ധ്യ സംഘടിപ്പിച്ചു


സോഷ്യൽ & കൾച്ചറൽ മൂവ്മെൻ്റ് പെരുമ്പള്ളി ലഹരിക്കെതിരെ പെരുമ്പള്ളി പ്രദേശത്ത് ഗാനസന്ധ്യ സംഘടിപ്പിച്ചു' പ്രശസ്ത ഗാനമേള ട്രൂപ്പായ സീടു കാലിക്കറ്റിന്റെ ഗായകരായ അക്കു പുല്ലാളൂർ , ഹാഷിർ കൊടുവള്ളി എന്നിവർ ഗാനങ്ങൾ ആലപിച്ചു.കൂടാതെ പെരുമ്പള്ളി പോസ്റ്റ് മാസ്റ്ററായി ദീർഘകാലം സേവനമനുഷ്ടിച്ച ടി.കെ ശശീന്ദ്രനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡൻ്റ് മുഹമ്മദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി സനോജ് സ്വാഗതവും കാര്യ ഉപദേശക സമിതി ചെയർമാൻ ബിജു തോമസ് നന്ദിയും പറഞ്ഞു. ബഷീർ.c H , മനോജ് p, നൗഷാദ് pv , ഇബ്രാഹിം മലപുറം എന്നിവർ ആശംസകൾ അർപ്പിച്ചു ഗിരിജാക്ഷൻ , കെ.ടി.മുഹമ്മദാലി, പി.പി മജീദ് , അജീഷ്, ആബിദ്, ജാസിൽ കുഞ്ഞിമൂസ്സ ഭാസ്കരൻ , ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post