ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി ആധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ നവീകരണ നടത്തേണ്ടത്. കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഡ്രെയ്‌നേജുകൾ, ടൈൽ വിരിച്ച ഹാൻഡ് റെയിലോട് കൂടിയ നടപ്പാതകൾ, പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങിയ സംവിധാനങ്ങളുണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം
താമരശ്ശേരി: 2021 ഫെബ്രുവരിയിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ വൻ പ്രഖ്യാപനങ്ങളോടെ ഉദ്ഘാടനം ചെയ്ത പ്രവൃത്തിയുടെ അവസ്ഥയാണ് ഇത്. പ്രധാന ജംഗ്ഷനുകൾ മോഡി കൂട്ടും എന്ന് ടെണ്ടറിൽ തന്നെ പറഞ്ഞിട്ടുണ്ട്, എന്നാൽ 222 കോടി ചിലവഴിച്ചിട്ടും കൊയിലാണ്ടി -എടവണ്ണ സംസ്ഥാപാതയിലെ പ്രധാന ജംഗ്ഷനായ ചുങ്കത്ത് ഒരു ഡിവൈഡർ പോലും നിർമ്മിക്കാർ സാധിച്ചിട്ടില്ല എന്നത് പദ്ധതി നടപ്പിലാക്കുന്നKSTP ( കേരള ട്രാൻസ്പോപോർട്ട് പ്രൊജക്ട് )ക്ക് തന്നെ നാണക്കേടാണ്.
മുക്കം മുതൽ മഞ്ചേരി വരെ റോഡിൻ്റെ ഇരുവശങ്ങളിലും ഇൻ്റർലോക്കും, കൈവരികളും, മനോഹരമായ സിഗ്നൽ ബോർഡുകളും, തെരുവ് വിളക്കുകളും സ്ഥാപിച്ചപ്പോൾ താമരശ്ശേരി ഭാഗത്ത് ഒന്നുമില്ലാത്ത അവസ്ഥയാണ്.
വിവിധ വിദ്യാലയങ്ങളിലായാ മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോരങ്ങാട് പോലും കൈവരി നിർമ്മിച്ചിട്ടില്ല. ഇന്നലെ താമരശ്ശേരി പഞ്ചായത്ത് ഓഫീസിൽ കരാറുകാരുടെയും, ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചെങ്കിലും തങ്ങളുടെ ജോലി ഏതാണ്ട് പുർത്തിയായി എന്നാണ് കരാർ കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞത്.
കൊയിലാണ്ടി --എടവണ്ണ സംസ്ഥാന പാത ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിട്ടുള്ള പരിഷ്‌കരണ പ്രവൃത്തികളാണ് നടന്നു വരുന്നത്.
കോഴിക്കോട് ജില്ലയുടെ ഭാഗമായ കൊയിലാണ്ടി മുതൽ എരഞ്ഞിമാവ് വരെയുള്ള 51.02 കി.മീറ്ററിന് നാണ് തുക.
മലപ്പുറം ജില്ലയുടെ ഭാഗമായ റീച്ച് 160 കോടി രൂപക്കാണ് കരാർ നൽകിയത്
കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശേരി, ഓമശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളായാണ് പ്രവൃത്തി.
തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കൺസ്ട്രക്ഷൻസിനാണ് കരാർ ഏറ്റെടുത്ത് പ്രവൃത്തി നടത്തി വരുന്നത്. ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി ആധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ നവീകരണ നടത്തേണ്ടത്. കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഡ്രെയ്‌നേജുകൾ, ടൈൽ വിരിച്ച ഹാൻഡ് റെയിലോട് കൂടിയ നടപ്പാതകൾ, പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങിയ സംവിധാനങ്ങളുണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതിയുടെ നിർമാണ കാലയളവ് 18 മാസമാണ്, അതായത് അടുത്ത മാർച്ചിന് കാലാവധി തീരും.എന്നാൽ പ്രഖ്യാപിച്ച രൂപത്തിൽ യാതൊരു പ്രവൃത്തിയും താമരശ്ശേരി പഞ്ചായത്ത് പരിധിയിൽ നടന്നില്ലായെന്ന പരാതിയാണ് ഉയരുന്നത്.
