താമരശ്ശേരി: 16 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ക്രിസ്തുമസ് – പുതുവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന നടത്തിയത് താമരശ്ശേരി ലോട്ടറി ഓഫീസില്‍ നിന്ന്. പാലക്കാട് മുനിസിപ്പല്‍ ബസ്റ്റാന്റിലെ മൂകാമ്പിക ലോട്ടറി ഏജന്‍സീസ് ഉടമ മധുസൂധനന്‍ ആണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനം ലഭിച്ച എക്‌സ് ഡി 236433 നമ്പര്‍ ടിക്കറ്റ് പാലക്കാട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റിലെ ഏജന്റിനാണ് മധുസൂധനന്‍ നല്‍കിയത്. ബംബര്‍ ലോട്ടറിയുടെ മുപ്പത്തി ഒന്നായിരം ടിക്കറ്റാണ് മധുസൂധനന്‍ വാങ്ങിയിരുന്നതെന്ന് അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസര്‍ എസ് അബ്ദുല്‍ ജലീബ് പറഞ്ഞു.
മധുസൂദനൻ താമരശ്ശേരിയിൽ നിന്നും എടുത്ത് വിൽപ്പന നടത്തിയ ഭാഗ്യ മിത്ര എന്ന ടിക്കറ്റിൽ ഏതാനും മാസം മുമ്പ് ഒരു കോടി രൂപ സമ്മാനം ലഭിച്ചിരുന്നു
