Trending

ശബരിമല തീര്‍ത്ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ടു; 14 പേര്‍ക്ക് പരുക്ക്




കോട്ടയം രാമപുരത്തിന് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 14 പേർക്ക് പരുക്ക്. ഇതിൽ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ചു ബസ് ചെരിഞ്ഞു. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് ഗുരുതമായി പരുക്കേറ്റത് .ഡ്രൈവർ ഉറങ്ങി പോയതാണ് കാരണം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. രാമപുരം പൊലീസിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്

Post a Comment

Previous Post Next Post