Trending

NSS ക്യാമ്പ്; സ്വാഗതസംഘം രൂപീകരിച്ചു




ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ഡിസംബർ 26 ന് ആരംഭിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കൈതപ്പൊയിൽ ജിഎം യുപി സ്കൂളിൽ മൂന്നു മണിക്ക് പിടിഎ വൈസ് പ്രസിഡൻറ് പി കെ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എട്ടാം വാർഡ് മെമ്പർ രാധ ടീച്ചർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിക്കുന്ന ക്യാമ്പിന്റെ പദ്ധതി വിശദീകരണം പ്രോഗ്രാം ഓഫീസർ ശ്രീമതി അനു കെ പൗലോസ് നിർവഹിച്ചു, ഹെഡ്മാസ്റ്റർ കെ ടി ബെന്നി, എസ് എം സി ചെയർമാൻ ടി കെ സുഹൈൽ, എ പി ബഷീർ, സി കെ ബഷീർ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ അലക്സ് മാത്യൂ സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീ മുഹമ്മദ് നന്ദി അറിയിച്ചു.ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി എംജിഎം പ്രിൻസിപ്പൽ അലക്സ് മാത്യു ചെയർമാനായും കൈതപ്പൊയിൽ ജിഎം യുപി സ്കൂളിലെ പിടിഎ പ്രസിഡൻറ് ഷംസു ജനറൽ കൺവീനറായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു

Post a Comment

Previous Post Next Post