മാരക ലഹരി മരുന്നായ 5 ഗ്രാം MDMA യുമായി രണ്ട് പേരെ താമരശ്ശേരി പോലീസ് പിടികൂടി.
കൈതപ്പൊയിൽ ആനോറ വീട്ടിൽ ജുനൈസ്, (39)മലോറം നെരൂക്കുംചാൽ കപ്പാട്ടുമ്മൽ വിഷ്ണു (23),എന്നിവരെയാ ണ് 22-ന് വൈകിട്ട് മണിക്ക് കൈതപ്പൊയിൽ വെച്ച് പിടികൂടിയത്.
കോഴിക്കോട്,താമരശ്ശേരി വയനാട്, ഭാഗങ്ങളിലാണ് പ്രതികൾ വ്യാപകമായി വില്പന നടത്തുന്നത്.
പ്രതികൾ സഞ്ചരിച്ച KL -57-R-3615-ബുള്ളറ്റ് മോട്ടോർ സൈക്കിളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികൾ രണ്ടു പേരും സ്ഥിരമായി മയക്കു മരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരുമാണ്.
ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രതികൾ എം ഡി എം എ എത്തിക്കുന്നത്.
ഗ്രാമിന് 5000 രൂപ നിരക്കിലാണ് വില്പന.
വില്പനക്കായി താമരശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ഇവർക്ക് വിപുലമായ സംഘവുമുണ്ട്.
താമരശ്ശേരി അടിവാരം എന്നിവിടങ്ങളിൽ ലഹരിക്കെതിരെയുള്ള ജനങ്ങളുടെ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരപ്രകാരമായിരുന്നു പരിശോധന.
പ്രതികൾ കുറച്ചു കാലമായി പോലീസിന്റെയും നാട്ടുകാരുടെയും നിരീക്ഷണത്തിലായിരുന്നു.
താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങി ലക്കണ്ടിയുടെയും ഇൻസ്‌പെക്ടർ ടി.എ അഗസ്റ്റിന്റെയും നിർദേശപ്രകാരം താമരശ്ശേരി എസ് ഐ ശ്രീജിത്ത്.വി. എസ്, സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, സുരേഷ് വി കെ, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷനിലെയും അടിവാരം ഒ പി യിലെയും ഉദ്യോഗസ്ഥരായ എസ് ഐ മാരായ വിപിൻ,വിജയൻ. കെ,,എ എസ് ഐ ബെന്നി ഇ ജെ, ബിജേഷ്, എസ് സി പി ഒ രജീഷ്. ജി, സി പി ഒ മാരായ ഷിനോജ്, അനോഷ്,സുജിത് കുമാർ, ജിതിൻ. കെ. ജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
