താമരശ്ശേരി:താമരശ്ശേരി ഗ്രാമ പഞ്ചായത്തിനു കീഴിലെ അംഗൻവാടികളിൽ വർക്കർമാരായും ഹെൽപർമാരായും സ്വന്തക്കാരെ തിരുകി കയറ്റി അഴിമതി നടത്താനുള്ള UDF ഭരണ സമിതിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് LDF അംഗങ്ങൾ ഭരണ സമിതി യോഗം ബഹിഷ്കരിച്ചു. ഭരണ സമിതിയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് നിയമന നടപടികൾ ആരംഭിച്ചത്. പഞ്ചായത്ത് ഓഫീസിനു മുന്നിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ എപി സജിത്ത്, പി സി അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. യുവേഷ്.എം.വി, വള്ളി എന്നിവർ നേതൃത്വം നൽകി
ഭരണ സമിതി ഏകപക്ഷീയ നടപടികൾ തുടരുകയാണ്. പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവതാളത്തിലാണ്. കർമസമിതികൾ പുന:സംഘടിപ്പിച്ച് ജനകീയ ചർച്ചകൾ നടത്താതെ ധൃതി പിടിച്ച് 29 ന് വികസന സെമിനാർ നടത്തുകയാണ്.
UDF ഭരണ സമിതിയുടെ ജന വിരുദ്ധവും വികസന വിരുദ്ധവുമായ നടപടികൾക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് LDF താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
