Trending

വ്യാപാര സ്ഥാപനങ്ങളിലെ എ സി (എയർ കണ്ടീഷണർ ) കളുടെ കോപ്പർ മോഷണം പതിവാകുന്നു




താമരശ്ശേരി: താമരശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങളിലെ എ സി കളുടെ കോപ്പർ മോഷണം പതിവാകുന്നു.പല വ്യാപാര സ്ഥാപനങ്ങളിലേയും എസി യന്ത്രങ്ങളിൽ നിന്നും ചുമരിലൂടെ പുറത്തേക്ക് സ്ഥാപിച്ച കോപ്പർ ഇതിനകം തന്നെ മുറിച്ച് കൊണ്ടു പോയിട്ടുണ്ട്.

ഏറ്റവും അവസാനം കാരാടിയിലെ സൗന്ദര്യ വെസ്സിംഗ് സെൻ്ററിലെ മൂന്ന് എ സി കളുടെ കോപ്പറാണ് മുറിച്ചു കൊണ്ടുപോയത്. ഇതു സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് സ്ഥാപന ഉടമ പോലീസിൽ പരാതി നൽകി, സ്ഥാപനത്തിന് 30,000 രൂപയോളം നഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.

താമരശ്ശേരിയിലെ നിരവധി സ്ഥാപനങ്ങളിലെ എയർ കണ്ടീഷണർ യൂനിറ്റിൽ നിന്നും ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

Post a Comment

Previous Post Next Post