താമരശ്ശേരി: താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ഇന്നും അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. കിലോമീറ്റർ കണക്കിന് ദൂരത്തിലാണ് വാഹനങ്ങൾ കുരുക്കിൽപെട്ട് കിടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും ഇതേ അവസ്ഥ തന്നെയായിരുന്നു.
ട്രാഫിക് നിയന്ത്രിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥർ ചുങ്കം ജംഗ്ഷനിൽ ഇല്ലാത്തതാണ് കുരുക്ക് ഇത്രയധികം രൂക്ഷമാവാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
