Trending

എയ്ഡ്സ് പ്രതിരോധ ബോധവൽക്കരണ ചിത്രപ്രദർശനവും സെമിനാറും സംഘടിപ്പിച്ചു.




താമരശ്ശേരി: ജെ.സി.ഐ.താമരശ്ശേരി ടൗണിന്റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് താമരശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് എയ്ഡ്സ് ബോധവൽക്കരണ പോസ്റ്റർ-  ചിത്രപ്രദർശനം സംഘടിപ്പിച്ചു.  ജെ.സി.ഐ.താമരശ്ശേരി ടൗൺ പ്രസിഡൻറ് ആൽവിൻ ആൻറണി അധ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് .  J.T. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദബീവി, പഞ്ചായത്ത് മെമ്പർ ആർഷ്യ ബി. എം., ഫസ്‌ല ബാനു എന്നിവർ ആശംസ അറിയിച്ചു പ്രോഗ്രാം ഡയറക്ടർ ഖദീജ സത്താർ സ്വാഗതവും സെക്രട്ടറി  ഡോ. അഞ്ജന ശാന്തി നന്ദിയും പറഞ്ഞു. സജിത്ത് എൻ.പി., ജോബിൻ ജോൺ, മനോജ് ജേക്കബ്, ബെന്നി കെ.ജെ., അഡ്വ. രതീഷ് ,  ഷീജ ദിലീപ്, സുഗന്ധി രമേഷ്, ഷമീം എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ഇതോടത്തോടനുബന്ധിച്ച് കട്ടിപ്പാറ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ ബോധവൽക്കരണ സെമിനാറിൽ  ഡോ. അഞ്ജന ശാന്തി ക്ലാസ് എടുത്തു.

Post a Comment

Previous Post Next Post