Trending

രാരോത്ത്‌ മാട്ടുവായ് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദേവിയ്ക്ക്‌ പൊങ്കാല സമർപ്പണം നടത്തി.




താമരശ്ശേരി : രാരോത്ത്‌ മാട്ടുവായ് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദേവിയ്ക്ക്‌ പൊങ്കാല സമർപ്പണം നടത്തി. ഒരാഴ്ചക്കാലം വ്യതമെടുത്ത്‌ അമ്മമാർ ആത്മ സമർപ്പണത്തിന്റെ ഭാഗമായിട്ടാണ്‌ പൊങ്കാല സമർപ്പണം. വ്യശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിലാണ്‌ ഇത്‌ നടത്താറുള്ളത്‌.  ക്ഷേത്രം പ്രസിഡന്റ് അഡ്വ: അജിത് കുമാർ പണ്ഡാര അടുപ്പിന് ദീപ സമർപ്പണം നടത്തി ഉദ്ഘാടനം ചെയ്തു. കെ.ഹരിദാസൻ , ഗോവിന്ദൻകുട്ടി മാസ്റ്റർ, എൻ പി ദാമോദരൻ, ബാലൻ ചുടലക്കണ്ടി, വത്സൻ മേടോത്ത്, വിജയൻ മേടോത്ത്,, സുധദാസ് , നീതു സുനിൽകുമാർ , വി മോഹൻദാസ് , കെ.പി ശ്രീനു, കെ.പി ഭാസ്ക്കരൻ നേതൃത്വം നൽകി.

Post a Comment

Previous Post Next Post