Trending

താലൂക്ക് ആശുപത്രിയിലെ വാർഡുകൾ യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ പെയ്ൻ്റടിച്ചു .




താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ലേബർ റൂം, ഉൾപ്പെടെയുള്ള വാർഡുകൾ യൂത്ത് കെയർന്റെ ഭാഗമായി ത്മരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പെയിന്റ് അടിച്ചു വൃത്തിയാക്കി.

പുതിയ കെട്ടിട നിർമാണം നടക്കുന്നതിനാൽ നിലവിലെ കെട്ടിടത്തിന് ഫണ്ട് അനുവദിക്കാത്തസാഹചര്യത്തിൽ താൽക്കാലികമായി പെയിന്റ് ചെയ്ത് വൃത്തിയാക്കുന്നതിനായ് താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റി മുന്നിട്ടിറങ്ങുകയായിരുന്നു.

പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ എ.അരവിന്ദൻന്റെ സാന്നിധ്യത്തിൽ ഇൻകാസ് - ഒഐസിസി ഖത്തർ കൊടുവള്ളി കമ്മറ്റി സെക്രട്ടറി ശാഫി കൊട്ടക്കാവയൽ താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് വി ആർ കാവ്യക്ക് ഫണ്ട് കൈമാറി. ബ്ലോക്ക്‌ മെമ്പർ സുമ രാജേഷ്, എംപിസി ജംഷിദ്, റിഷം ചുങ്കം, അഭിനന്ദ്, അഷ്‌കർ, സിദ്ധിഖ്,ഫെർസന്ദ്, കിരൺ തുടങ്ങിയ യൂത്ത് കെയർ പ്രവർത്തകരും മെഡിക്കൽ ഓഫീസർ Dr.അബ്ബാസ്, Dr ഉമ pro സൗമ്യ, HIC sr.രാജി, ആശ വർക്കർ ഉമ,രതീഷ് എന്നിവരും സംബന്ധിച്ചു.

Post a Comment

Previous Post Next Post