Trending

ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു


താമരശ്ശേരി കൂടത്തായില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്ന്  വീണ് മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം. മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നുവെന്ന് ഓഡിറ്റോറിയം നടത്തിപ്പുകാര്‍ പറഞ്ഞു. തലക്ക് സാരമായി പരുക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

Post a Comment

Previous Post Next Post