നരിക്കുനി:ഇന്നലെ വീടിന്റെ ടെറസിൽ നിന്ന് കാൽവഴുതി കിണറിൽ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന
നരിക്കുനി പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കും കൊല്ലരക്കൽ നൗഷാദ് (39) ആണ് മരണപ്പെട്ടത്. അടിവാരം സ്വദേശി കൊല്ലരിക്കൽ അബ്ദുവിന്റെ മകനാണ്.
ഇന്ന് പുലർച്ചയോടെയായിരുന്നു മരണം .
മാതാവ്: കൊല്ലരിക്കൽ ഖദീജ.
ഭാര്യ: മാജിത (പുതുപ്പാടി,മലപുറം സ്വദേശി)
മക്കൾ: അഹമ്മദ് ഷാൻ, നജ ഫാത്തിമ
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പാറന്നൂർ ജുമാമസ്ജിദിൽ നടക്കും.
