Trending

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു വന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു





 താമരശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയെ   കുറ്റക്കാരൻ അല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു താമരശ്ശേരി കട്ടിപ്പാറ സ്വദേശി ജിനീഷ് നെ ആണ് കോഴിക്കോട് ഫസ്റ്റ് ട്രാക്ക് പ്രത്യേക പോക്സോ കോടതി വെറുതെ വിട്ടത്



        2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി റിസോർട്ട് മുറിയിൽ തടങ്കലിൽ വെച്ച് പ്രതി ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 

ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം താമരശ്ശേരി പോലീസ് ചാർജ് ചെയ്ത കേസിലാണ് ഈ വിധി.

 പെൺകുട്ടിയും മാതാവും ഉൾപ്പെടെ 21 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു എന്നാൽ പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ച കഥയാണെന്ന് പ്രതിഭാഗം വാദിച്ചു പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് കെ പി ഫിലിപ്പ് കോടതിയിൽ ഹാജരായി.

Post a Comment

Previous Post Next Post