ഇന്ത്യൻ ലോയേഴ്സ് യൂനിയൻ താമരശ്ശേരി യൂനിറ്റിന് പുതിയ ഭാരവാഹികൾ.
byWeb Desk•
0
താമരശ്ശേരി:ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ (AILU)2022 ലെ താമരശ്ശേരി യൂണിറ്റ് സമ്മേളനം താമരശ്ശേരി 'വയനാട് റീജൻസി' ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ :ജെയ്സൺ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ.ജയദീപ്, അഡ്വ. പഷ്പാംഗതൻ എന്നിവർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി അഡ്വ :ജെയ്സൺ ജോർജ്ജ് (പ്രസിഡന്റ് ), അഡ്വ :ബബിത കെ വി (വൈസ് പ്രസിഡന്റ് ), അഡ്വ :ശ്രീജിത്ത് എൻ എസ് (സെക്രട്ടറി ), അഡ്വ :അഞ്ജു (ജോ :സെക്രട്ടറി), അഡ്വ :മുസാഫർ സൽമാൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. താമരശ്ശേരിയിൽ സബ് കോടതി അനുവദിക്കുവാൻ സമ്മേളനത്തിൽ പ്രമേയം പാസാക്കി.