ഇന്ന് വെളുപ്പിനെയാണ് അപകടം ഉണ്ടായത്. സ്കൂൾ ബസിന് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലാണ് ബൈക്ക്. ബസിന്‍റെ പിൻഭാഗം തകർന്നിട്ടുണ്ട്. അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൂടിയ നാട്ടുകാർ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്
അരൂർ പൊലീസ് എയ്ഡ്പോസ്റ്റിനു സമീപം പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരണപെട്ടത്. സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത ശേഷം ചന്തിരൂരിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം
