Trending

പതിനഞ്ചുകാരിയെ ലൈംഗികമായി അതിക്രമിച്ചു എന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു




 ബാലുശ്ശേരി: 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചു എന്ന കേസിലെ പ്രതിയായ യുവാവിനെ കുറ്റക്കാരൻ അല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കിനാലൂർ സ്വദേശി പ്രജിൽ രാജിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി വിട്ടയച്ചത്.


    2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം പെൺകുട്ടിയുടെ പരാതി പ്രകാരം ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ബാലുശ്ശേരി പോലീസ് കേസ് ചാർജ് ചെയ്തത്. പെൺകുട്ടിയും മാതാവും ഉൾപ്പെടെ 10 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗം വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു.

 എന്നാൽ ഇപ്രകാരമുള്ള സംഭവമുണ്ടായിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട ആവശ്യമായ അടിസ്ഥാന വസ്തുതകൾ തെളിയിക്കപ്പെട്ടിട്ടില്ല എന്നും പ്രതിഭാഗം വാദിച്ചു. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് കെ പി ഫിലിപ്പ് കോടതിയിൽ ഹാജരായി.

Post a Comment

Previous Post Next Post