കല്‍പ്പറ്റ : ചുരത്തിലെ യാത്രാ പ്രശ്‌നം പരിഹരിക്കു ക , നിർദിഷ്ട ചിപ്പി ലിത്തോട് മരുതി ലാവ് തളിപ്പുഴ ചുരം ബൈപാസ് യാഥാർഥ്യമാക്കുക, കോഴിക്കോട് കൊല്ല ഗൽ ദേശീയ പാത നവീകരണം പൂർത്തിയാക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച് വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റിന് മുമ്പില്‍ നടന്ന ജനകീയ ധര്‍ണ വയനാടിന്റെ വഴിയടക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി. വയനാട്ടിലെ പ്രമുഖ സംഘടനാ പ്രതിനിധികളും , രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും അണിനിരന്ന ജനകീയ ധര്‍ണ ടി.സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. വയനാട് ചുരം റോഡിലെ യാത്രാ പ്രശ്‌നം പരിഹരിക്കാനും നിര്‍ദ്ധിഷ്ട ചിപ്പി ലിതോട് - മരുതി ലാവ് - തളിപ്പുഴ ബൈപാസ് യാഥാര്‍ഥ്യമാക്കുന്നതിനും നിയമസഭക്കകത്തും പുറത്തും പോരാടുമെന്നും ടി.സിദ്ധിഖ് എംഎല്‍എ വ്യക്തമാക്കി. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി ആധ്യക്ഷം വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ , കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. എബ്രഹാം, ആക്ഷൻ കമ്മിറ്റി ജനൽ കൺവീനർ ടി.ആർ. ഒ. കുട്ടൻ, യു.ഡി.എഫ്. കല്‍പ്പറ്റ മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. സദാനന്ദന്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ വാസുദേവന്‍, വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, കേരള ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അലി ബ്രാന്‍ , ടൂറിസം അസോസിയേ ഷന്‍ പ്രസിഡന്റ് സൈത് തളിപ്പുഴ, ബിജു താനിക്കാക്കുഴി, രമിത് രവി , ഷാന്‍ കട്ടിപ്പാറ, വി.കെ. മൊയ്തു മുട്ടായി,പി.കെ. സുകുമാരന്‍ ,സലിം മേമന ,
പുതുപ്പാടി ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന്‍ , വൈസ് പ്രസിഡന്റ് ശംസീര്‍ പോത്താറ്റില്‍ , കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ലിസി ചാക്കോ , ജില്ലാ പ ഞ്ചായത്ത് അംഗം അംബിക മംഗലത്ത് , കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയം തൊട്ടി മുജീബ്, ജ്യോതിഷ് കുമാര്‍ , അഷ്റഫ് വൈത്തിരി, നവാസ് ഈർപ്പോണ, റെജി ജോസഫ് , കരിം പുതുപ്പാടി,റൈനാ സ് , ആയിഷ ബീവി, ഖദീജ സത്താർ, കെ. സരസ്വതി, നജുമുന്നീസ ഷെരീഫ്, ജസ്റ്റിൻ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
