Trending

കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി





ഡിവൈഎഫ്ഐ കട്ടിപ്പാറ പഞ്ചായത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.സാധാരണക്കാർ ആശ്രയിക്കുന്ന കട്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുടങ്ങിയ സായാഹ്ന ഒ.പി സംവിധാനം ഉടൻ ആരംഭിക്കുക, കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒന്നരക്കോടി രൂപയുടെ കെട്ടിടത്തിന്റെ പ്രവർത്തി ഉടൻ ആരംഭിക്കുക, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'നിലാവ് ' തെരുവ് വിളക്ക് പദ്ധതി പഞ്ചായത്തിലുടനീളം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.   വൈകുന്നേരം ആറ് മണി വരെ പ്രവർത്തിക്കേണ്ട സായാഹ്ന ഒപി സംവിധാനം നാല് മാസത്തിലെറെയായി കട്ടിപ്പാറയിൽ മുടങ്ങിയിരിക്കുകയാണ്.ഇത് കാരണം നിരവധി ആളുകൾ  താമരശ്ശേരി താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഹോസ്പിറ്റലിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി പുതിയ കെട്ടിടം നിർമിക്കാൻ  സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ഇതിന്റെ പ്രവർത്തി മുന്നോട്ട് കൊണ്ട് പോകാൻ പഞ്ചായത്ത് ഭരണ സമിതി തയ്യറായിട്ടില്ല.
പഞ്ചായത്ത് പരിധിയിലെ തെരുവ് വിളക്കുകളെല്ലാം തന്നെ പ്രവർത്തന രഹിതമാണ് .സംസ്ഥാന സർക്കാറിന്റെ നിലാവ് പദ്ധതി നടപ്പിലാക്കി ഈ പ്രശ്നത്തിന് പരിഹാരം കാണണം.
പ്രതിഷേധ മാർച്ച് DYFI മുൻ കോഴിക്കോട് ജില്ല കമ്മിറ്റി അംഗം നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു.DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗം അഖിൽ.എൻ അധ്യക്ഷത വഹിച്ചു.കട്ടിപ്പാറ മേഖലാ സെക്രട്ടറി അഖിൽ മലയിൽ, സിപിഐഎം കട്ടിപ്പാറ ലോക്കൽ സെക്രട്ടറി സിപി നിസാർ, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി രവീന്ദ്രൻ, സി കെ കബീർ, ലത്തീഫ് ക്വാറി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post