താമരശ്ശേരി സബ്ജില്ല കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ പുതുപ്പാടി ഗവണ്മെന്റ് ഹയർ സെക്കന്ററിയിലെ കായിക താരങ്ങൾക്കും, സ്പോർട്സ് കൺവീനർ ജോർജ് വറുഗീസിനും , കായിക അധ്യാപകൻ അരവിന്താക്ഷനും ഈങ്ങാപ്പുഴയിൽ സ്വീകരണം നെൽകി.ഈങ്ങാപ്പുഴ ടൗണിൽ നടന്ന ഘോക്ഷയാത്രയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു മെഡലുകൾ നേടിയ ഹയർ സെക്കന്ററി വിഭാഗം കായിക താരങ്ങളും സബ്ജില്ല ഗെയിംസിൽ വിജയികളായ ഫുട്ബോൾ, ഖോഖോ താരങ്ങളും അണിനിരന്നു.പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ ഉൽഘാടനം ചെയ്ത ചടങ്ങിൽ അംബിക മംഗലത്, സുനീർ, അമൽ രാജ്, ശ്യാം, മുജീബ്, ഷാഫി അബ്ദുറഹിമാൻ,ഉസ്മാൻ ചാത്തൻ ചിറ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പ്രിയ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, പി.ടി. എ പ്രസിഡന്റ് ഒ തയോത് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് കബനി സോപ്പ്സ് സ്പോൺസർ ചെയ്ത സ്‌പൈകുകൾ വിതരണം ചെയ്തു.
