Trending

നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ



 താമരശ്ശേരി: ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചു കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർച്ച ചെയ്യുന്ന  കുപ്രസിദ്ധ മോഷ്ടാവ് താമരശ്ശേരിയിൽ പോലീസിന്റെ പിടിയിലായി. 


      താമരശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന പൂനൂർ പുതിയോട്ടിൽ വീട്ടിൽ മുഹമ്മദ്‌ സഫ്‌വാൻ(23) എന്നയാളെയാണ് 9-ന് വൈകീട്ട് താമരശ്ശേരി DYSP അഷ്‌റഫ്‌ തെങ്ങിലക്കണ്ടി യുടെനേതൃത്വ ത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.


പ്രതിയെ ചോദ്യം ചെയ്തതിൽ താമരശ്ശേരി, കൊടുവള്ളി, പൂനൂർ. ഓമശ്ശേരി എന്നിവിടങ്ങളിൽ നിന്നും ഇതര സംസ്ഥാന  തൊഴിലാളികളെ കവർച്ച നടത്തിയതായി പ്രതി പോലീസിനോട് പറഞ്ഞു.

 കാലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കായി കേന്ദ്രീകരിക്കുന്ന ബസ്റ്റാന്റ് പരിസരങ്ങളിലും മറ്റും എത്തി ജോലിക്കാണ് എന്നുപറഞ്ഞു ബൈക്കിൽ കയറ്റി കൊണ്ടുപോയി മുൻകൂട്ടി കണ്ടുവച്ച ഏതെങ്കിലും ആളില്ലാത്ത ജോലി നടക്കുന്ന ബിൽഡിങ്ങിൽ എത്തിച്ച് തന്ത്രപൂർവ്വം മൊബൈൽ ഫോണും പണവും കവർച്ച ചെയ്തു രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. 
ഇത്തരത്തിൽ കവർച്ചക്കിരയായ നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ പരാതികളുമായി എത്തിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. 


കവർച്ച നടന്ന സ്ഥലങ്ങളിലെ CC TV ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പാലക്കാട് രജിസ്ട്രേഷൻ ഉള്ള ബൈക്ക് കവർച്ചക്ക് ഉപയോഗിച്ചതായി കണ്ടെത്തി.

 കവർച്ചക്ക് ഉപയോഗിച്ച മോട്ടോർ സൈക്കിൾ പ്രതി പാലക്കാട് നിന്നും മോഷണം നടത്തിയതാണെന്ന് സമ്മതിച്ചു. മുൻപ് ഇയാൾ വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിൽ പത്തോളം മോട്ടോർസൈക്കിളുകൾ മോഷണം നടത്തിയ കേസിൽ ഉൾപ്പെട്ട് ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. കവർച്ചക്ക് ഉപയോഗിച്ച മോഷണം നടത്തിയ മോട്ടോർ സൈക്കിളിനെ കുറിച്ചും മൊബൈൽ ഫോണുകളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണുകൾ പൂനൂരിൽ ഉള്ള മൊബൈൽ ഷോപ്പുകളിൽ വില്പന നടത്തിയതായി പ്രതി പോലീസിനോട് പറഞ്ഞു.പ്രതിയെ  താമരശ്ശേരി JFCM -1.കോടതി റിമാൻഡ് ചെയ്തു.




      സ്പെഷ്യൽ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർമാരായ രാജീവ്ബാബു,  സുരേഷ്.വി.കെ, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ അബ്ദുൽ റസാഖ്.വി കെ,ശ്രീജിത്ത്‌.വി.എസ് ശ്രീകുമാർ. എ, എസ്. സി. പി. ഒ. മാരായ ഷിനോജ്.പി പി,ലിനീഷ്. പി കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post