താമരശ്ശേരി: എം ഡി എം എ യുമായി അഞ്ചു പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ടൗണിലെ കെട്ടിടത്തില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ അഞ്ചു പേരാണ് പിടിയിലായത്. താമരശ്ശേരി പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്. കെട്ടിട ഉടമ ഉള്‍പ്പെടെയാണ് പിടിയിലായത്.
താമരശ്ശേരി അണ്ടോണ വേങ്ങേരി മീത്തൽ വീട്ടിൽ അൽത്താഫ് (49), ചുണ്ടങ്ങാ പൊയിൽ അതുൽ (29), കെട്ടിട ഉടമ സി.വീസ്ഹൗസിൽ ഷാനിദ്(48), അണ്ടോണ വേങ്ങേരി മീത്തൽ ഹൗസിൽ ഷരീഫ് (51), പരപ്പൻ പൊയിൽ ഒഴക്കേരി പറമ്പത്ത് അബദുൽ റഷീദ് (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ വാഹനങ്ങളും മയക്കുമരുന്ന് വില്‍പ്പനക്കും ഉപയോഗത്തിനുമുള്ള വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യത്തെ തുടര്‍ന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ പ്രത്യേക ക്രൈം സ്‌ക്വാഡ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജറാക്കും.
താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 ഗ്രാം MDMA യുമായി അഞ്ചുപേര്‍ അറസ്റ്റില്‍.
byT News
•
0
