Trending

SSLC, +2 ഉന്നത വിജയികളെ അനുമോദിച്ചു




 താമരശ്ശേരി : പരപ്പൻ പൊയിൽ നുസ്റത്ത് ഹയർ സെക്കന്ററി സ്കൂളിൽ 2022 മാർച്ച്‌ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡന്റ്‌ പി പി എ ഖാദർ ഹാജി അധ്യക്ഷനായി. *മുഖ്യാതിഥി*
*പെരിന്തൽമണ്ണ എം എൽ എ  ബഹു. നജീബ് കാന്തപുരം* *വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു*.സ്കൂൾ മാനേജർ എൻ ആർ നാസർ ഹാജി എം എൽ എ യെ പൊന്നാടയണിയിച്ചു. നുസ്റത്ത്  ജനറൽ സെക്രട്ടറി എ പി ഹംസ മാസ്റ്റർ, ട്രഷറർ എ പി മൂസ, പി സി ഹുസൈൻ ഹാജി, കെ സി എം ഷാജഹാൻ, വി കെ ഹുസൈൻ കുട്ടി ഹാജി, കെ കെ സലീം, പി ടി എ പ്രസിഡന്റ്‌ മുജീബ് ആവിലോറ, വൈസ് പ്രസിഡന്റ്‌  കെ സി മുഹമ്മദ്‌ എലോക്കര, പ്രിൻസിപ്പൽ പ്രകാശ് പി ജോൺ, കെ കെ മുഹമ്മദ്‌ ഹാജി, പി പി  സി അബ്ദുള്ള,  എം പി ഹുസൈൻ ഹാജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
    നുസ്റത്ത് സ്കൂൾ കൺവീനർ  എം പി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും ഹെഡ്മിസ്ട്രസ് സജിന കെ എം നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post