താമരശ്ശേരി : കനത്ത മഴക്കിടെ താമരശ്ശേരി ചുരത്തില്‍ . വ്യൂ പോയിന്റിനും ലക്കിടി കവാടത്തിനും ഇടയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
വൈകിട്ട് നാലുമണിയോടെയാണ് കല്ലും മണ്ണും മരങ്ങളും ഉള്‍പ്പെടെ ദേശീയ പാതയിലേക്ക് പതിച്ചത്. വാഹനങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതോടെ ദേശീയ പാതയിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ജെ സി ബി എത്തിച്ച് ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷം കല്ലും, മണ്ണും, മരങ്ങളും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
