താമരശ്ശേരി: വാവാട് ഇരുമോത്ത് വർക്ക് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതികൾ പിടിയിൽ.
മടവൂർ ചെറിയനിതാഴം ചിക്കു എന്ന അർജുനും, പ്രായപൂർത്തിയാവാത്ത മറ്റു രണ്ടു പേരുമാണ് പോലീസ് പിടിയിലായത്.
മുഖ്യ പ്രതി വാഹനമോഷണങ്ങൾക്ക് പുറമെ മറ്റ് മോഷണ കേസുകളിലും ഉൾപ്പെട്ടയാളാണ്
കൊടുവള്ളി ഇൻസ്‌പെക്ടർ പി ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ് ഐ പ്രകാശൻ, ജൂനിയർ എസ് ഐ രശ്മി, എഎസ്ഐ സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയരാജ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, ബിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
