താമരശ്ശേരി തച്ചംപൊയിലിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം.
താമരശ്ശേരി ഭാഗത്ത് നിന്നും, ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറാണ് സംസ്ഥാന പാതയിലെ തച്ചംപൊയിലിൽ വെച്ച് മറ്റു വാഹനങ്ങളിൽ ഇടിച്ചത്.ആളപായമില്ല.റോഡരികിൽ ആളുകൾ നിൽക്കുന്നുണ്ടായിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
താമരശ്ശേരി എസ് ഐ റസാഖിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി
