Trending

ദേശീയ പാതയിലെ ഗട്ടറിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രികന് പരുക്ക്.





താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റ് പാലത്തിന് സമീപം ദേശീയ പാതയിലെ കുഴിയിൽ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരുക്കേറ്റു.

നരിക്കുനി എരവന്നൂർ സ്വദേശി അസീസിനാണ് പരുക്കേറ്റത്.

അടിവാരം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് അസീസും, സുഹൃത്ത് ഇബ്രാഹീമും സ്കൂട്ടറിൽ വരുമ്പോഴാണ് അപകടം.

രാവിലെ 9 മണിക്കായിരുന്നു സംഭവം

കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാത 766 ൽ ഇത്തരത്തിൽ ഗട്ടറിൽ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടും, കുഴികൾ  അടക്കാനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല.

ചിലയിടങളിൽ കുഴികളിൽ ക്വാറി വേസ്റ്റ് നിറച്ചതിനാൽ വാഹനങ്ങൾ തെന്നി വീഴുന്നതും പതിവാണ്.

പരുക്കേറ്റ അസീസ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post