Trending

പഴുതടച്ച് പോലീസ്, രക്ഷയില്ലാതെ ക്വട്ടേഷൻ സംഘം, ഒടുക്കം മോചനം





താമരശ്ശേരി: പോലീസിൻ്റെ പഴുതടച്ച നീക്കത്തിനൊടുവിൽ രക്ഷയില്ലാതെയാണ് താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ട് പോയ വ്യാപാരി മുഹമ്മദ് അഷറഫിനെ കൊല്ലം ആറ്റിങ്ങലിൽ ക്വട്ടേഷൻ സംഘം ഉപേക്ഷിച്ചത്.

ശനിയാഴ്ച രാത്രി 9.45 ന് താമരശ്ശേരിയിൽ നിന്നും തട്ടികൊണ്ടു പോയ അഷറഫിനെ വാഹനങ്ങൾ ഇടക്കിടക്ക് മാറ്റിയാണ് കൊല്ലത്ത് എത്തിച്ചത്, സംഘം ക്രൂര മർദ്ദനത്തിനും ഇരയാക്കി.

എന്നാൽ തട്ടിക്കൊണ്ട് പോയ വാഹനങ്ങളും, ആളുകളയും തിരിച്ചറിയുകയും മൂന്നു വാഹനങ്ങൾ പിടികൂടുകയും, മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും, നിരവധി പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതിനൊടുവിലാണ് പിടിച്ചു നിൽക്കാൻ ആവാതെ മുഹമ്മദ് അഷറഫിനെ വിട്ടയച്ചത്.

പോലീസ് അന്വേഷണം പുരോഗമിച്ചപ്പോൾ തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സ്വർണക്കടത്തു സംഘങ്ങളുടെ പങ്ക് വ്യക്തമായിരുന്നു.

ഇവരിലേക്ക് അന്വേഷണം നീങ്ങിയ ഘട്ടത്തിലാണ് മോചനം. അറസ്റ്റിലായവരിൽ രണ്ടു പേർ കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതികളാണ്.


അഷറഫിൻ്റെ കൈയിലുള്ള പണവും ,എടിഎം,  കാർഡും,ഫോണും ക്വട്ടേഷൻ സംഘം കൈക്കലാക്കിയിരുന്നു.

തുടർന്ന് ഇന്നലെ രാവിലെയാണ് ആറ്റിങ്ങലിന് സമീപം ഇറക്കിവിട്ടത്. അവിടെ നിന്നും ബസ്സിൽ കയറി രാത്രി പതിനൊന്നര മണിയോടെ വീട്ടിൽ എത്തുകയായിരുന്നു .തന്നെ കാണാതായ വാർത്ത മാധ്യമങ്ങളിൽ വന്നതും, പോലിസ് അന്വേഷിക്കുന്നതും അഷറഫിന് അറിയില്ലായിരുന്നു.

രാത്രിയിൽ താമരശ്ശേരി സിഐ അഗസ്റ്റ്യറ്റ്യൻ വീട്ടിലെത്തെ അഷറഫിൻ്റെ മെഴി രേഖപ്പെടുത്തുകയും, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഇന്ന് വീണ്ടും വിശദമായ മൊഴി രേഖപ്പെടുത്തും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post