Trending

ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു







നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പൊലീസ് പറയുന്നത്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം. അതിനാൽ രക്ഷാപ്രവര്‍ത്തനം വൈകി. തീപടര്‍ന്നത് യാത്രക്കാരും ബസ് ജീവനക്കാരും വൈകിയാണ് അറിഞ്ഞത്. ഇതും അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. അഗ്‌നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post