കാൽനട യാത്രക്കാർക്ക് പുറമെ ഓട്ടത്തിനിടയിൽ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനും പരിക്കേറ്റു .
നാട്ടുകാരും പോലീസും ചേർന്ന് ഏറെ പണിപ്പെട്ട് പ്രൈം ക്ലിനിക്കിന്റെ പിന്നിലെ പറമ്പിലേക്ക് ഓടിച്ച് വിട്ടു.
കാരന്തൂരിലെ അറവ് ശാലയിലേക്ക് കൊണ്ടുവന്ന കാളയാണ് അവിടെ നിന്ന് രക്ഷപ്പെട്ട് കുന്ദമംഗലം ടൗണ്ടിൽ എത്തിയതും വിരണ്ടോടിയതും.
നല്ല തിരക്കുള്ള സമയത്തായിരുന്നു പരാക്രമം. ഭയന്ന് ഓടിയ സ്ത്രിയും കുട്ടിയുമടക്കം നിരവധി പേർ മറിഞ്ഞു വീണു. എല്ലാവർക്കും ചെറിയ തോതിൽ പരിക്കേറ്റു.
വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.കുന്ദമംഗലം എയുപി സ്കൂളിന് ഭാഗത്ത് വെച്ചായിരുന്നു സംഭവം.
നിരവധി വാഹനങ്ങൾക്ക് കുറുകെയും കാള ഓടി.
വാഹനതിരക്കുള്ള സമയത്തായത് കാരണം ടൗണിൽ ഗതാഗതം തടസ്സവും നേരിട്ടു.. .
