Trending

അമ്മയും മകളും മുങ്ങിമരിച്ചു




തൃശൂര്‍: തൃശൂര്‍ മാള പൂപ്പത്തിയിൽ കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു. 

മാള പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37),  മകൾ ആഗ്ന (11) എന്നിവരാണ് മുങ്ങി മരിച്ചത്.

 അനു താണിശ്ശേരി എൽ പി സ്കൂളിലെ ആയയാണ്. താണിശ്ശേരി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആഗ്ന. കുളത്തിൽ വീണ മകളുടെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴാണ് അമ്മ മുങ്ങിയത്. അമ്മ മുങ്ങുന്നത് കണ്ട്  രക്ഷിക്കാനായി മകളും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post