Trending

മൊബൈൽ ഷോപ്പിൽ മോഷണം: പ്രതി പിടിയിൽ





മാവൂർ: മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.


കഴിഞ്ഞ വ്യാഴാഴ്ച മാവൂർ ടൗണിലെ മൊബൈൽ ഷോപ്പിൽ നടന്ന മോഷണക്കേസിൽ കർണാടക സ്വദേശിയായ ഹരിഷ (21)യാണ് മാവൂർ പോലീസ് പിടികൂടിയത്.

 ഇയാളെ ബുധനാഴ്ച രാവിലെ മാവൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കെട്ടാങ്ങൽ റോഡിലെ അൽഫലാഹ് മൊബൈൽ കടയിൽനിന്ന് 1.35 ലക്ഷം രൂപയുടെ സാധനങ്ങൾ കളവ് പോയിരുന്നു. 12 മൊബൈൽ ഫോണുകളും അഞ്ച് ഹെഡ് ഫോണുമാണ് കവർന്നത് .

 ഫോണുകളുടെ ഏതാനും പെട്ടികൾ കടയിൽതന്നെ ഉപേക്ഷിച്ചിരുന്നു. ഇവയുടെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് മാവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

ഇയാൾ വിറ്റ ഫോൺ പ്രവർത്തിപ്പിച്ച് തുടങ്ങിയതോടെയാണ് പോലീസ് അന്വേഷണം പ്രതിയിലേക്ക് എത്തിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post