Trending

സ്കൂളിൽ ബസുകൾക്കിടയിൽ കുടുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ട സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്തു





മുക്കം: സ്കൂൾ പരിസരത്ത് ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. മുക്കം കൊടിയത്തൂർ പിടിഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പാഴൂർ മുന്നൂർ തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.


നിർത്തിയിട്ടിരുന്ന ബസുകളിൽ ഒന്നു മുന്നോട്ട് എടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിയുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന ബാഹിഷ് ഇതിനിടയിൽ കുടുങ്ങുകയായിരുന്നു. സ്കൂളിൽ ഇന്നലെ കലോത്സവമായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാവയുടെയും നഫീസ റഹ്മത്തിന്റെയും മകനാണ്. സഹോദരങ്ങൾ: ഹിബ, അയിഷ ബൈസ.


അതേസമയം, സ്കൂളിൽ സ്കൂൾ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് എതിരെ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് മുക്കം പൊലീസ് കേസെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post