കൊല്ലം ആര്യങ്കാവ് അതിർത്തിയിൽ
തമിഴ്നാട്ടിലെ കോട്ടവാസലിൽ ലോറികൾ കൂട്ടിയിടിച്ച് റെയിൽവേ പാതയിലേക്ക് മറിഞ്ഞു.
ഗുരുതരമായി പരുക്കേറ്റ രണ്ട് ലോറിഡ്രൈവർമാരെ പാളയംകോട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നിന്ന് അമ്പതടി താഴ്ചയിലുള്ള ചെങ്കോട്ട റെയിൽവേ പാതയിലേക്കാണ് ലോറികൾ വീണത്.
കേരളത്തിൽ ചരക്ക് ഇറക്കിയിട്ട് തമിഴ്നാട്ടിലേക്ക് പോയ ടോറസും എതിരെ വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. മിനിലോറി ഡ്രൈവർ കർക്കുടി സ്വദേശി മുരുകൻ, ടോറസ് ഡ്രൈവർ കുളത്തൂർ സ്വദേശി വൈയാപുരി എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

