റോഡരികിലൂടെ ഡ്രൈനേജ് നിർമ്മിക്കുന്നതിനായാണ് നിലവിലെ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കുന്നത്. എന്നാൽ മാറ്റി സ്ഥാപിക്കാൻ തറ കെട്ടുന്നത് റോഡിലേക്കാണ്.ഇത് അപകട സാധ്യത വർദ്ധിക്കുകയും, റോസിൻ്റെ വികസനത്തിനു തന്നെ തടസ്സമാവുകയും ചെയ്യും.
സമീപത്ത് ട്രാൻസ്ഫോമർ സ്ഥാപിക്കാൻ ഉചിതമായ സ്ഥലം വേറെയുണ്ടെന്നിരിക്കെ എന്തിനു വേണ്ടിയാണ് റോഡിൽ സ്ഥാപിക്കുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
