Trending

കെ രാഘവൻ മാസ്റ്റർക്ക് നഗരത്തിന്റെ ഗാനാഞ്ജലി, ആസ്വദകരുടെയും




കോഴിക്കോട് : പാട്ടിന്റെ വലയെറിഞ്ഞ് ആസ്വാദകരുടെ മനസ്സിൽ സംഗീതത്തിന്റെ ഇതിഹാസം തീർത്ത കെ രാഘവൻ മാസ്റ്റർക്ക് സംഗീതമേ ജീവിതം ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ഗാനാഞ്ജലി  . 

ടൗൺ ഹാളിൽ സംഗീതം ജീവിതം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ ശ്യാമ സുന്ദര പുഷ്പമേ ഗാന വിരുന്നൊരുക്കിയാണ് 9 ആം ചരമ വാർഷികം ആചരിച്ചത്. 

കെ രാഘവൻ മാസ്റ്ററുടെ എക്കാലത്തെയും ഹിറ്റുകളൊന്നായ കായലരികത്ത് വലയെറിഞ്ഞപ്പോൾ ... എന്ന ഗാനം കെ രാഘവൻ മാസ്റ്ററുടെ മകൻ ആർ   കനകാംബരൻ പാടിയാണ് ഗാനാഞ്ജലിയ്ക്ക് തുടക്കമിട്ടത്. തുടർന്ന് മഞ്ജുഭാഷിണി ... മണിയറയിൽ ഗാനവുമായി ചലച്ചിത്ര പിന്നണി ഗായകൻ വിശ്വൻ, മാനത്തെ കായലിൻ ... ഗാനവുമായി കെ കെ സാജനും, അസീസ് അഹദോന്റെ എന്ന ഗാനവും പാടി കഴിയുമ്പോഴേക്കും ടൗൺ ഹാളിൽ തിങ്ങി നിറഞ്ഞ ആസ്വദകർ പാട്ടിന്റെ ഒരു കാലഘട്ടത്തിലെ ഓർമ്മകളിൽ അലിഞ്ഞ് ചേർന്നിരുന്നു. 
കിളിവാതിലിൽ മുട്ടി വിളിച്ചത്.... കരിമുകിൽ കാട്ടിലെ.... തുടങ്ങി എല്ലാരും ചൊല്ലണ്.... ,ഓത്ത് പള്ളീലന്ന് നമ്മൾ ... നിസരി സോളമൻ നാദാപുരം പള്ളിയിലെ .... എന്നിവ പാടി കഴിയുമ്പോൾ നിലക്കാത്ത കയ്യടികൾ  .
 ഏറ്റവും ഒടുവിൽ "അപ്പോളും പറഞ്ഞില്ലെ... ഗാനം പാടി ഗാനാഞ്ജലി അവസാനിപ്പിച്ചിട്ടും ഹാൾ വിട്ടൊഴിയാതെ ആസ്വദകരും. 

പാട്ടിന്റെ ഇടവേളകളിൽ  റേഡിയോ ആർട്ടിസ്റ്റ് ഗീതാ ദേവി വാസുദേവൻ, ആർ കനകാംബരൻ , എഴുത്തുകാരി മീനാക്ഷി , ഓടക്കുഴൽ വാദകൻ ഫ്രാൻസിസ് രാജു എന്നിവർ രാഘവൻ മാസ്റ്ററുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഗാനാഞ്ജലിയിൽ കീ ബോർഡ്‌ ഹരിദാസ് , ഗിറ്റാർ ഇ കെ സോമൻ , തബല - സന്തോഷ്, ഓടക്കുഴൽ -ഫ്രാൻസിസ് രാജു , റിഥം പാഡ് - അസീസ്, ബേസ് ഗിറ്റാർ റിനിൽ എന്നിവർ പിന്നണിയിൽ അണിനിരന്നു. സംഗീതമേ ജീവിതം ഫൗണ്ടേഷൻ ഡയറക്ടർമാരായ അഡ്വ. അബ്ദുൽ അസീസ്, കെ കെ സാജൻ  എന്നിവർ സംസാരിച്ചു.


 ഫോട്ടോ: സംഗീതമേ ജീവിതം ഫൗണ്ടേഷൻ നേതൃത്ത്വത്തിൽ ടൗൺ ഹാളിൽ നടത്തിയ കെ രാഘവൻ മാസ്റ്റർ ഗാനാഞ്ജലി   ശ്യമ സുന്ദര പുഷ്പമേ.... യിൽ രാഘവൻ മാസ്റ്ററുടെ മകൻ ആർ കനകാംബരൻ പാടുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post