Trending

മണ്ണിൽക്കടവിൽ വീണ്ടും അപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്.





കൊടുവള്ളിക്ക് സമീപം മണ്ണിൽക്കടവിൽ വീണ്ടും അപകടം.
കാറും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരുക്ക്.

പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്നു പുലർച്ചെ ഇതിനു സമീപത്ത് ബൈക്കും, മിനിലോറിയും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരണപ്പെട്ടിരുന്നു.

കോഴിക്കോട് പെരുമണ്ണ സ്വദേശി ഹാരിസ് (34), ഇതര സംസ്ഥാന തൊഴിലാളിയായ ഉസ്മാൻ(30) എന്നിവർക്കാണ് പരുക്കേറ്റത്. കാറിൽ നിന്നും മദ്യക്കുപ്പികൾ നാട്ടുകാർ കണ്ടെത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post