Trending

വിജയദശമി വിവിധ പരിപാടികളോടെ ആഘോഷിച്ചു.



താമരശ്ശേരി: പള്ളിപ്പുറം വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്രത്തിൽ  വിജയദശമി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പ്രത്യേക സരസ്വതീ മണ്ഡപത്തിൽ  മേൽശാന്തി കല്ലൂർ ഗോവിന്ദ് നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ സരസ്വതി പൂജ നടത്തി. 


ക്ഷേത്രത്തിൽ ത്രികാലപൂജ, പ്രസാദ വിതരണം എന്നിവയും നടന്നു.

ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടികളെ കെ.ടി.രാമകൃഷ്ണൻ മാസ്റ്റർ  എഴുത്തിനിരുത്തി. താലത്തിലെ ഉണങ്ങലരിയിലും നാക്കിലും ഹരിശ്രീ കുറിച്ചു.

പൂജിച്ച ഗ്രന്ഥങ്ങൾ ഏറ്റുവാങ്ങിയ കുട്ടികൾക്ക്  ഗിരീഷ് തേവള്ളി സമൂഹ വിദ്യാരംഭം നടത്തി.
തുടർന്ന് വാഹനപൂജ നടന്നു.
പരിപാടികൾക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നാരായണൻ ശ്രീശാസ്ത, പി. രാജേഷ്, പി.ടി. മനോജ് കുമാർ നേതൃത്വം നൽകി.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post