Trending

പാതാളം പാലത്തിൽനിന്ന് പ്രവാസി യുവാവ് പുഴയിൽ ചാടിയതായി സംശയം, തിരച്ചിൽ ആരംഭിച്ചു.




കളമശ്ശേരി: പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് മുകളിൽ നിന്നും പ്രവാസി യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. ഏലൂർ മേലാത്ത് വീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അനസ്(35) ആണ് പുഴയിൽ ചാടിയതായി സംശയിക്കുനത്, ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അനസ് ചാടിയത്. പൊലീസും അഗ്നിരക്ഷാ സേനയും രാത്രി വൈകിവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് ശനിയാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. ആലുവയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരടക്കമുള്ളവരാണ് തെരച്ചിൽ നടത്തുന്നത്, തിരച്ചിൽ ഇന്നും തുടരും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post