വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടിൽ നവാഫ് നിഷ്മ സിജിലി ദമ്പതികളുടെ മകൻ ഹനീനാണ് മരണപ്പെട്ടത്.
ബുധനാഴച ഉച്ചക്ക് 12:30 നാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയാണ് കുട്ടിയെ കിണറിൽ നിന്നും പുറത്തെടുത്തത്, വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തീരൂർ ജില്ലാ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം കഞ്ഞിപ്പുര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും
