Trending

ലഹരിവിരുദ്ധറാലി നടത്തി.

 



താമരശ്ശേരി : കിഴക്കോത്ത് ന്യൂ എ എം എൽ പി സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി റാലിയും ലഹരിവിരുദ്ധ പ്രതിഞ്ജയും എടുത്തു. കിഴക്കാത്ത് ഗ്രാമപ്പഞ്ചായത്ത് മെമ്പർ അർഷദ് കിഴക്കോത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കമറുൽ ഹക്കിം അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് അസ്‌ലം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനധ്യാപിക കെ കദീജ, മുഹമ്മദ് റഫ്സൽ എന്നിവർ സംസാരിച്ചു. പി പി സുഹറ, കെ സലീന, കെ സക്കീന എന്നിവർ നേതൃത്വം നൽകി. ബോധവത്കരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമാണം, കാർട്ടൂൺ നിർമാണം എന്നിവ നടത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post